രാഹുൽ ഗാന്ധി പേരാവൂരിൽ വരുന്നതെന്തിനാ?

രാഹുൽ ഗാന്ധി പേരാവൂരിൽ വരുന്നതെന്തിനാ?
Feb 26, 2026 07:34 AM | By PointViews Editor

              രാഹുൽ ഗാന്ധി പേരാവൂരിൽ കർഷകരുമായി സംവാദം നടത്തുന്നത് എന്തിനാണ് എന്ന ചോദ്യവുമായി സിപിഎം, ബിജെപി തുടങ്ങി എതിർകക്ഷിക്കാരായ പലരും നിഷ്പക്ഷരായി ചമഞ്ഞു നടക്കുന്നവരും ചോദിക്കുന്നത് കേൾക്കാം. ദേശീയ പ്രതിപക്ഷ നേതാവായതു കൊണ്ട് ഇത്തരം സംവാദമൊക്കെ നടത്തി സമയം കളയണോ എന്ന് ചോദിച്ച് കുറേ നിരീക്ഷകരും ബുദ്ധിജീവികളും ചുറ്റിയടിക്കുന്നുമുണ്ട്. എന്നാൽ രാഹുൽ ഗാന്ധിക്ക് ചില കാര്യങ്ങൾ ജനങ്ങളിൽ നിന്ന് നേരിട്ടറിയേണ്ടതുണ്ട്. ഒപ്പം നേരിട്ട് പറയേണ്ടതുമുണ്ട്. അതിനാണ് സംവാദങ്ങൾ സംഘടിപ്പിക്കുന്നത്. കേരളത്തിൽ കണ്ണൂർ ജില്ലയിൽ കെപിസിസി പ്രസിഡൻ്റ് അഡ്വ.സണ്ണി ജോസഫ് എംഎൽഎയുടെ മണ്ഡലമായ പേരാവൂരിൽ കർഷകരുമായി രാഹുൽ ഗാന്ധി സംവാദം നടത്തുന്നു എന്നത് വളരെ ശ്രദ്ധേയമായ പരിപാടിയാണ്. ഒന്നാമത് ഇത്തരം സംവാദം രാഹുൽ ഗാന്ധി ആദ്യമായല്ല നടത്തുന്നത്. കേരളത്തിൽ ഇനി നാല് സംവാദങ്ങൾ കൂടി പിന്നീട് നടത്തും. അവയൊന്നും പെട്ടെന്ന് തട്ടിക്കൂട്ടിയവയല്ല. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച ധാരണയുടെ പേരിൽ അദ്ദേഹം ഒരു പഞ്ച നീതി പ്രഖ്യാപനം മുൻപ് തന്നെ നടത്തിയിരുന്നു. ആ പഞ്ച നീതി പദ്ധതിയുടെ അടിസ്ഥാനത്തിൽ നടത്തിവരുന്ന സംവാദങ്ങളിൽ, കേരളത്തിൽ നടത്തുന്ന ആദ്യ പരിപാടിയാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന പേരാവൂർ നിയോജക മണ്ഡലത്തിൽ നടത്തുന്നത്. ബിജെപി, സിപിഎം അടിമത്തം ഉപേക്ഷിച്ച് യഥാർത്ഥ മനുഷ്യാവകാശ മതേതര ജനാധിപത്യ രാഷ്ട്രത്തിലേക്ക് ഇന്ത്യ സഞ്ചരിക്കൂമ്പാൾ ഈ പഞ്ച നീതി ബോധം ആവശ്യമാണെന്ന ബോധ്യമാണ് രാഹുൽ ഗാന്ധിയെന്ന ഇന്ത്യ കാണുന്ന മഹാനായ നേതാവ് രാഹുൽ ഗാന്ധിയെ സംവാദങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. ഭായിയോം ബഹനോം എന്ന അലർച്ചയോ ഞരക്കമോ ഇല്ലാതെ ജനത്തോട് ചേർന്ന് മുന്നേറാൻ നടക്കുന്ന ആ പഞ്ച നീതി സംഹിതയും സംവാദവും ആവശ്യമായിരിക്കുകയാണ്. പഞ്ചനീതി വാദത്തിലെ ആദ്യ നീതിയാണ് കർഷകർക്ക് നീതി. അവയെ പറ്റി വായിക്കുക.

കർഷകർക്ക് നീതി

1. മതിയായ വില: സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ ഫോർമുല അനുസരിച്ച് കാർഷിക വിളകൾക്ക് മതിയായ താങ്ങ വില നിയമപരമായ പിന്തുണയോടെ ഉറപ്പുവരുത്തും

2. കടത്തിൽ നിന്നും മോചനം:   കാർഷിക കടങ്ങൾ എഴുതിത്തള്ളും ഇത് നടപ്പാക്കാനായി ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കും

3. ഇൻഷുറൻസ് തുക നേരിട്ട് എത്തും: കൃഷിനാശം ഉണ്ടായാൽ നഷ്ടപരിഹാരത്തുക 30 ദിവസത്തിനുള്ളിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കും

4. ഉചിതമായ കയറ്റുമതി/ ഇറക്കുമതി നയങ്ങൾ : രാജ്യത്തിന്റെ കയറ്റുമതി ഇറക്കുമതി നയങ്ങൾ രൂപീകരിക്കുമ്പോൾ കർഷകരുമായി കൂടിയാലോചന നടത്തി അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കും

5. കൃഷിക്ക് ജിഎസ്ടി വേണ്ട :കാർഷിക ആവശ്യത്തിനുള്ള വസ്തുക്കൾ മേൽ ചുമത്തിയിട്ടുള്ള ജി എസ് ടി എടുത്തുകളയും.


തൊഴിലാളികൾക്ക് നീതി


1. അധ്വാനത്തിന് ആദരവ്: തൊഴിലുറപ്പ് (MGNREGA) തൊഴിലാളികൾ ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ തൊഴിലാളികളുടെയും മിനിമം ദിവസക്കൂലി400 രൂപയായി വർദ്ധിപ്പിക്കും

2. സാർവത്രിക ആരോഗ്യ സുരക്ഷ അവകാശമാക്കും : സൗജന്യമായ പരിശോധനകൾ മരുന്നുകൾ ചികിത്സ സർജറി പുനര ദിവസം പാലിയേറ്റീവ് കെയർ എന്നിവയ്ക്കായി 25 ലക്ഷം രൂപ വരെയുള്ള കവറേജ് നൽകുന്ന ആരോഗ്യ അവകാശനിയമം നടപ്പിലാക്കും.

3.നഗരപ്രദേശങ്ങൾക്കായി പ്രത്യേക തൊഴിലുറപ്പ് നിയമം ദേശീയതലത്തിൽ കൊണ്ടുവരും

4. സാമൂഹ്യ സുരക്ഷ : അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ലൈഫ് ഇൻഷുറൻസും അപകട ഇൻഷുറൻസും നടപ്പിലാക്കും

5. തൊഴിൽ സുരക്ഷ പ്രധാന സർക്കാർ മേഖലകളിൽ എല്ലാം കരാർ നിയമങ്ങൾ നിർത്തലാക്കി സ്ഥിരം നിയമനങ്ങൾ നടത്തും.


സ്ത്രീകൾക്ക് നീതി

1. മഹാലക്ഷ്മി: നിർധന കുടുംബങ്ങളിലെ ഒരു വനിതയ്ക്ക് വീതം വർഷത്തിൽ ഒരു ലക്ഷം രൂപ സഹായം നൽകും

2. ജനസംഖ്യയിൽ പാതി അവകാശങ്ങളിൽ പൂർണ്ണത: പുതിയ കേന്ദ്രസർക്കാർ നിയമനങ്ങളിലെ 50% വനിതകൾക്കായി സംവരണം ചെയ്യും

3. സ്ത്രീശക്തിക്ക് ആദരവ്: ആശാവർക്കർമാർ അംഗനവാടി ജീവനക്കാർ സ്കൂളുകളിലെ പാചക തൊഴിലാളികൾ എന്നിവർക്കുള്ള ശമ്പളത്തിന്റെ കേന്ദ്രസർക്കാർ വിഹിതം ഇരട്ടിയാക്കും

4. അവകാശ സഹായികൾ: സ്ത്രീകൾക്ക് നിയമസഹായം ഉറപ്പുവരുത്തുന്നതിനും സർക്കാർ പദ്ധതികളെ കുറിച്ച് അറിവ് പകരുന്നതിനും ആയി എല്ലാ പഞ്ചായത്തുകളിലും അവകാശ സഹായികളെ നിയമിക്കും

5. സാവിത്രിബായ് ഫുലെ ഹോസ്റ്റുകൾ: തൊഴിലെടുക്കുന്ന സ്ത്രീകൾക്കായുള്ള ഹോസ്റ്റലുകളുടെ എണ്ണം ഇരട്ടിയാക്കും.


യുവാക്കൾക്ക് നീതി


1. ആദ്യത്തെ ജോലി ഉറപ്പാണ്:  അഭ്യസ്ത വിരായ മുഴുവൻ യുവാക്കൾക്കും വർഷത്തിൽ ഒരു ലക്ഷം രൂപ പ്രതിഫലത്തോടെ അപ്രന്റീസ്ഷിപ്പിന് അവകാശം ഉണ്ടായിരിക്കും

2. നിയമനങ്ങൾ നടത്തുമെന്ന് ഉറപ്പ്: കേന്ദ്രസർക്കാരിൽ ഒഴിഞ്ഞുകിടക്കുന്ന 30 ലക്ഷം തൊഴിലവസരങ്ങളിൽ ഒരു ജോബ് കലണ്ടറിന്റെ അടിസ്ഥാനത്തിൽ ഉടൻ നിയമനം നടത്തും

3. ചോദ്യപേപ്പർ ചോർച്ച ഇനിയില്ല : ചോദ്യപേപ്പർ മറ്റ് പരീക്ഷാക്രമക്കേടുകളും തടയാൻ നിയമങ്ങൾ കൊണ്ടുവരും

4. GIG തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും സാമൂഹിക സുരക്ഷിതത്വവും ഒരുക്കും

5. യുവ രശ്മി: യുവാക്കളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 5000 കോടി രൂപയുടെ പ്രത്യേക ഫണ്ട്.


പങ്കാളിത്തത്തിന്റെ നീതി


1. രാജ്യത്തെ എല്ലാ വ്യക്തികളെയും സാമൂഹ്യ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സെൻസസ് നടത്തി സാമൂഹ്യവും സാമ്പത്തികവുമായ നീതിയും തുല്യതയും ഉറപ്പുവരുത്തും

2. സംവരണത്തിനുള്ള അവകാശം: ഭരണഘടന ഭേദഗതിയിലൂടെ പട്ടികജാതി /വർഗ്ഗ/ പിന്നോക്ക വിഭാഗങ്ങൾക്കുള്ള 50% സംവരണ പദ്ധതി ഉയർത്തി അർഹമായ സംവരണ അവകാശങ്ങൾ ഉറപ്പുവരുത്തും

3. SC/ST സബ് പ്ലാനുകൾക്ക് നിയമപരിരക്ഷ : ബജറ്റുകളിൽ ജനസംഖ്യാനുപാതികൾക്കായി പട്ടികജാതി /വർഗ്ഗ ഘടന പദ്ധതികൾക്ക് പണം നീക്കിവെക്കുന്നു എന്ന നിയമപരമായി ഉറപ്പുവരുത്തും

4. ജലം -വനം- ഭൂമി എന്നിവയ്ക്ക് മേലുള്ള നിയമപരമായ അവകാശം: വനാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിന്മേൽ ഒരു വർഷത്തിനുള്ളിൽ ഉചിതമായ നടപടി ഉറപ്പുവരുത്തും

5. നമ്മുടെ ഭൂമി നമ്മുടെ ഭരണം: പട്ടികവർഗ്ഗ വിഭാഗങ്ങൾ ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള പ്രദേശങ്ങളെPESA നിയമപ്രകാരം പ്രത്യേക ഷെഡ്യൂൾഡ് പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യും



ഇനി പേരാവൂരിൽ സംവാദം സംഘടിപ്പിക്കുമ്പോൾ ഉയർന്നു വരേണ്ട പ്രധാനപ്പെട്ട വിഷയങ്ങൾ ചുവടെ. വന്യജീവികളിലും കൃഷി നാശത്തിലും മാത്രം ഒതുങ്ങുന്ന വിഷയങ്ങൾക്കപ്പുറം സാധാരണ കർഷകർ തൊട്ടറിയുന്ന ചില വിഷയങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മലയോര മേഖലയിലെ കർഷകർക്ക് പറയാൻ ഏറെയുണ്ട് വിഷയങ്ങൾ എങ്കിലും അവ പരിഹരിക്കപ്പെടുന്നില്ല എന്നതും പോകട്ടെ ഒന്ന് കേൾക്കാൻ പോലും ആളില്ല എന്ന് സങ്കടപ്പെടുന്ന് കർഷകർക്ക് ഇടയിലേക്കാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് എത്തുന്നത്. പതിവായി പറയപ്പെടുന്ന വിഷയങ്ങളല്ല ജനത്തിന് പ്രത്യേകിച്ച് കേരളത്തിലെ കർഷകർക്ക് രാഹുൽ ഗാന്ധിയോട് പറയാനുള്ളത്. പരിഹാരം എന്തുണ്ടാകും എന്ന് അറിയില്ലെങ്കിലും കേൾക്കാൻ എങ്കിലും ഒരാൾ എത്തുന്നു എന്ന പ്രതികരണമാണ് രാഷ്ട്രീയ എതിരാളികൾ പോലും ചൂണ്ടിക്കാട്ടുന്നത്. വന്യജീവി ശല്യം, കാർഷിക വിളകൾക്ക് വില സ്‌ഥിരത ഇല്ല എന്നിവയൊക്കെ വേഗത്തിൽ പരിഹാരം ഉണ്ടാകേണ്ട പ്രശ്‌നങ്ങളാണ് എങ്കിലും ഇതൊക്കെ പതിവ് വിഷയങ്ങളായി മാറിയെന്ന് കർഷകർ വിലയിരുത്തുന്നു. ഇപ്പോൾ കർഷകർക്ക് മറ്റ് ചിലതു കൂടി പറയാനുണ്ട്.

സാമ്പത്തിക കാർഷിക കടങ്ങൾ മാത്രമല്ല കർഷകൻ്റെ കടങ്ങൾ എഴുതി തള്ളണം. 2008 ൽ ഡോ.മൻമോഹൻ സിങ് പ്രധാന മന്ത്രി ആയിരിക്കുമ്പോൾ ആണ് കാർഷിക കടങ്ങൾ എഴുതി തള്ളിയത്. കടത്തിൽ നിന്ന് ഒരു വിധം കര കയറി വരുമ്പോൾ 2016 ൽ നോട്ട് നിരോധനം വരികയും അതിന്റെ തുടർച്ചയായി വീണ്ടും കർഷകർ കടക്കെണിയിൽ വീഴുകയും ചെയ്‌തു കാർഷിക ഉൽപന്നങ്ങൾക്ക് ന്യായ വില ലഭിക്കുന്നില്ല എന്നതിനേക്കാൾ വില സ്‌ഥിരത ഉണ്ടാകുന്നില്ല എന്നത് പ്രതിസന്ധി രൂക്ഷമാക്കി. കർഷകന് ആവശ്യമുള്ള വസ്‌തുക്കളുടെ വില ക്രമാതീതമായി വർധിക്കുകയും കർഷകൻ്റെ ഉൽപന്നങ്ങൾക്ക് സ്‌ഥിരമായി വില ലഭിക്കാതെ വരികയും ചെയ്യുന്നു. സന്തുലിതാവസ്‌ഥയിൽ എത്താൻ കർഷകന് സാധിക്കാതെ വന്നു. അതിനിടയിൽ കോവിഡ് കാലം അവശേഷിച്ച പ്രതീക്ഷകളും തകർത്തു. ജപ്ത‌ി ലേല നടപടികളിൽ നിന്ന് രക്ഷപ്പെടണം. സാമ്പത്തിക ഭദ്രത തകർന്ന ചെറുകിട, ഇടത്തരം കർഷകരിൽ പലരും ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്താണ് കൃഷിക്ക് പുറമേ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം എന്നിവയ്ക്കും മറ്റും ശ്രമിക്കുന്നത്. എന്നാൽ പണയം വയ്ക്കുന്ന ഭൂമി ബാങ്കുകൾ വ്യാപകമായി ജപ്‌തി ചെയ്യുന്ന നിലയാണിപ്പോൾ. സർഫാസി ആക്‌ടിൻ്റെ പേരിൽ ഉണ്ടാകുന്ന നടപടികൾ

കർഷകനെ പെരുവഴിയിൽ എത്തിക്കുകയാണ്. ജപ്‌തി ലേല നടപടികളിലും നിയമങ്ങളിലും മാറ്റങ്ങൾ വരുത്തണം. കാർഷിക കടങ്ങൾ മാത്രമല്ല കർഷകൻ്റെ കടങ്ങൾ എഴുതി തള്ളുക മാത്രമാണ് ഏക വഴി.

സഹകരണ ബാങ്കുകളാണ് ചെറുകിട, ഇടത്തരം കർഷകർക്ക് സഹായമായിരുന്നത്. എന്നാൽ സഹകരണ ബാങ്കുകൾ സുരക്ഷിതമല്ലാത്ത സ്‌ഥിതിയാണ് ഉള്ളത്. നിക്ഷേപങ്ങൾ നഷ്‌ടപ്പെടുകയും വായ്‌പകൾ ലഭിക്കാതെ വരികയും ചെയ്യുന്നു. നിരവധി സഹകരണ ബാങ്കുകളാണ് പൂട്ടലിന്റെ വക്കത്തുള്ളത്. കുറഞ്ഞ നിരക്കിൽ വായ്‌പകൾ ലഭ്യമാക്കാനും നിക്ഷേപങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഒരുക്കണം. കൃഷികൾക്കായി കുറഞ്ഞ പലിശ നിരക്കിൽ പണം വായ്‌പ നൽകാനും ലളിതമായ മാർഗത്തിൽ വായ്‌പ തിരികെ അടയ്ക്കാനും സൗകര്യം ഒരുക്കണം. കർഷകരുടെ മക്കളും വിദ്യാഭ്യാസത്തിനും വിവാഹത്തിനും എല്ലാം സാമ്പത്തിക സഹായമാകുന്നു വിധം മാറ്റം വരണം.

കാലാവസ്‌ഥ വ്യതിയാനം കർഷകർക്ക് വിനയായി തുടങ്ങിയത് സമീപ കാലത്താണ്. ഇത് വിളകളെ നശിപ്പിക്കുന്നു. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കർഷകരേയും കർഷക തൊഴിലാളികളേയും ആഴ്‌ചകളോ മാസങ്ങളോ കൊണ്ട് ദാരിദ്ര്യത്തിലേക്കും കടക്കെണിയിലേക്കും തള്ളി വിടുകയാണ്. ഇതിന് പുറമേ പ്രകൃതി ദുരന്തങ്ങൾ കൂടി 'എത്തുമ്പോൾ കർഷകരുടെ തകർച്ച പൂർണാകുന്നു. കാലാവസ്‌ഥ വ്യതിയാനം മൂലം. കൃഷി നശിച്ചവർക്ക് അതിജീവനത്തിന് സാധിക്കുന്ന മറ്റ് കൃഷികൾ നടത്താനുള്ള സഹായം നൽകണം. കൃഷി നാശം സംഭവിച്ചവർക്ക് അതിജീവനം സാധ്യമാകാൻ അടിയന്തര നഷ്ട‌പരിഹാരം ലഭിക്കുന്നതിനുള്ള സ്‌ഥിരം പദ്ധതികൾ ഉണ്ടാകണം. പ്രകൃതി ദുരന്തത്തിൽ കൃഷിഭൂമി നഷ്‌ടപ്പെടുന്നവർക്ക് പകരം ഭൂമിയോ അതുമല്ലെങ്കിൽ കൃഷിയിടം പുനരുദ്ധരിക്കാനുള്ള പദ്ധതികളും നടപ്പിലാക്കുകയും അതിനായി സർക്കാരിൽ സ്‌ഥിരം സംവിധാനം ഒരുക്കുകയും വേണം. വിള ഇൻഷുർ ചെയ്‌തതെങ്കിൽ തുക ഏതാനും ആഴ്‌ചകൾക്കുള്ളിൽ ലഭ്യമാക്കണം.

പ്രകൃതി ദുരന്തങ്ങളിൽ കൃഷി ഭൂമി നശിച്ചവരുടെ ഉപയോഗ യോഗ്യമല്ലാതായ ഭൂമി സർക്കാർ ഏറ്റെടുത്ത് പകരം കൃഷിക്ക് യോജിച്ച ഭൂമി നൽകണം.

വന്യജീവി ശല്യം ഇല്ലാതാക്കാൻ നിയമങ്ങളിൽ മാറ്റം വരുത്തണം. വന നിയമങ്ങളുടെ ബാഹുല്യവും വനം വകുപ്പിന്റെ ഇടപെടലുകളും ഒഴിവാക്കണം. പകരം കൃഷിയിടങ്ങളിൽ കർഷകന് പൂർണ സ്വാതന്ത്ര്യം നൽകണം. വന്യജീവി ആക്രമണത്തിൽ പരുക്ക് പറ്റുന്നവരുടെ ചികിത്സാ ചിലവുകൾ പൂർണമായി ഏറ്റെടുക്കണം. കുടുംബത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ട്‌ടം, തൊഴിൽ നഷ്‌ടം എന്നിവ പരിഹരിക്കാൻ സ്ഥിരം സംവിധാനം സർക്കാരിൽ ഉണ്ടാകണം. ബഫർ സോൺ പോലുള്ള കർഷക വിരുദ്ധ നിലപാടുകൾ ഒഴിവാക്കണം. വന്യജീവികളെ പ്രതിരോധിക്കുന്നതിന് അവ വനത്തിന് പുറത്ത് എത്തുന്നതിനുള്ള സാധ്യതകൾ പൂർണമായി ഇല്ലാതാക്കണം.

കാർഷിക വിളകളുടെ കയറ്റുമതിയിൽ സുതാര്യത വേണം. ഇടത്തട്ടുകാരുടെ ചൂഷണം ഇല്ലാതാക്കാൻ സ്‌ഥിരം സംവിധാനം ഒരുക്കണം. കർഷകരെ ബാധിക്കുന്ന അമിത നികുതികൾ ഒഴിവാക്കണം. ഗ്രാമീണ മേഖലയിൽ നിർമാണങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നിരക്കുകൾ ഇല്ലാതാക്കണം. കാർഷിക ഉൽപന്നങ്ങൾ നിലവാരം അനുസരിച്ച് ആഭ്യന്തര വിപണയിലും വിദേശത്തും കെട്ടിക്കിടക്കാതെ വിപണനം ചെയ്യാൻ സൗകര്യം ഒരുക്കണം.

കർഷകരെ ബാധിക്കുന്ന അമിത നികുതികൾ ഒഴിവാക്കണം. ഗ്രാമീണ മേഖലയിൽ നിർമാണങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നിരക്കുകൾ ഇല്ലാതാക്കണം. കാർഷിക ഉൽപന്നങ്ങൾ നിലവാരം അനുസരിച്ച് ആഭ്യന്തര വിപണയിലും വിദേശത്തും കെട്ടിക്കിടക്കാതെ വിപണനം ചെയ്യാൻ സൗകര്യം ഒരുക്കണം.

കാർഷിക മേഖലയെ പ്രൊഫഷണൻ ആക്കണം. കൃഷി ഉയർന്ന നിലവാരം ഉള്ള തൊഴിലായി മാറണം. പുതിയ തലമുറയെ കാർഷിക രംഗത്തേക്കും ഭക്ഷ്യോൽപാദന രംഗത്തേക്കും എത്തിക്കണം. കൃഷിയിലൂടെ സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന സ്‌ഥിരം പദ്ധതികൾ നടപ്പിലാക്കണം. ജനിതക മാറ്റം വരുത്തിയ വിളകളെ പ്രോത്സാഹിപ്പിക്കുന്നതു പോലെ ജനിതക നിലവാരമുള്ള നാടൻ കൃഷി രീതികളേയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും വേണം. കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കാൻ സാധ്യമായ റോഡുകൾ എല്ലാം നിർമിക്കണം. വ്യാവസായി വളർച്ചയ്ക്കും ടൂറിസത്തിനും വാണിജ്യത്തിനും കൂടുതൽ റോഡുകൾ ആവശ്യമാണ്. ഗ്രാമങ്ങളിലേക്കും കർഷക സമൂഹങ്ങളിലേക്കും ലോകോത്തര സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഗ്രാമങ്ങളെ സ്വയംപര്യാപ്‌തമാക്കണം. ഭരണ കാര്യങ്ങളിൽ ഗ്രാമ പഞ്ചായത്തുകളെ ഗ്രാമ സ്വരാജിൻറെ ഉദ്ദേശ ലക്ഷ്യങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കണം.

രാഹുൽ ഗാന്ധി ദേശീയ തലത്തിൽ പ്രഖ്യാപിച്ച അഞ്ചിന പരിപാടിയിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ കൂടി പരിഗണിച്ച് സംവിധാനങ്ങൾ ഒരുക്കണം.

Why is Rahul Gandhi coming to Peravoor?

Related Stories
ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്.

Feb 26, 2026 11:04 PM

ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്.

ശ്രീലേഖയ്ക്ക് എതിരെ പോക്സോ...

Read More >>
കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം.

Feb 25, 2026 11:03 PM

കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം.

കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത...

Read More >>
ശലഭ സങ്കേതത്തിലെ  കാട്ടാന പാതിരാത്രി മതിൽ ചാടി!

Feb 23, 2026 01:02 AM

ശലഭ സങ്കേതത്തിലെ കാട്ടാന പാതിരാത്രി മതിൽ ചാടി!

'ശലഭ'സങ്കേതത്തിലെ 'കാട്ടാന' "പാതിരാത്രി" "മതിൽ ചാടി!...

Read More >>
പേടിച്ചില്ലെന്ന് വിജയനോട് പറഞ്ഞേക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ

Feb 22, 2026 05:47 PM

പേടിച്ചില്ലെന്ന് വിജയനോട് പറഞ്ഞേക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ

പേടിച്ചില്ലെന്ന് വിജയനോട് പറഞ്ഞേക്കാൻ രാഹുൽ...

Read More >>
രാഹുൽ ഗാന്ധി 26 ന് പേരാവൂരിൽ കർഷകരുമായി സംവാദം നടത്തുന്നു.

Feb 22, 2026 03:16 PM

രാഹുൽ ഗാന്ധി 26 ന് പേരാവൂരിൽ കർഷകരുമായി സംവാദം നടത്തുന്നു.

രാഹുൽ ഗാന്ധി 26 ന് പേരാവൂരിൽ കർഷകരുമായി സംവാദം...

Read More >>
സിപിഎം സംസ്ഥാന സെക്രട്ടറി മുതൽ എകെജി സെൻ്ററിലുള്ളവർ വരെ കുടുങ്ങും മുഹമ്മദ് ഷമ്മാസ്.

Feb 22, 2026 02:12 PM

സിപിഎം സംസ്ഥാന സെക്രട്ടറി മുതൽ എകെജി സെൻ്ററിലുള്ളവർ വരെ കുടുങ്ങും മുഹമ്മദ് ഷമ്മാസ്.

സിപിഎം സംസ്ഥാന സെക്രട്ടറി മുതൽ എകെജി സെൻ്ററിലുള്ളവർ വരെ കുടുങ്ങും മുഹമ്മദ്...

Read More >>
Top Stories